Advertisement

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 379 കോടി അനുവദിച്ചു

December 4, 2023
Google News 2 minutes Read
kochi metro sunday time schedule

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതാനാണ്‌ ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്റെ നിർമ്മിതി.(379 crores have been allocated for Kochi Metro)

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

പാ​ത​യി​ലെ പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്. സ്റ്റേ​ഷ​നു​ക​ൾ​ക്കാ​യു​ള്ള ഭൂ​മി അ​ള​ന്ന് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള വി​ജ്ഞാ​പ​നം വ​ന്നി​ട്ടു​ണ്ട്. അ​തി​ന്‍റെ ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. പി​ങ്ക് ലൈ​ൻ എ​ന്നാ​ണ് ര​ണ്ടാം​ഘ​ട്ട പാ​ത​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​സം​ബ​റി​ൽ തു​ട​ങ്ങി 2025 ഡി​സം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Story Highlights: 379 crores have been allocated for Kochi Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here