Advertisement

സംസ്ഥാന ഭരണം ശരാശരി, മോശം, വളരെ മോശം; ആറ്റിങ്ങലിൽ രാഹുൽ ഗാന്ധിക്കൊപ്പം നിന്ന് മോദി

December 4, 2023
Google News 2 minutes Read
attingal state government rahul gandhi 24 survey

ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ പ്രകാരം ആറ്റിങ്ങലിൽ സംസ്ഥാന ഭരണം ശരാശരിയാണെന്ന അഭിപ്രായക്കാരാണ് കൂടുതൽ. 29 ശതമാനം പേർ ശരാശരിക്കൊപ്പം നിന്നപ്പോൾ തൊട്ടുപിന്നിൽ മോശം, വളരെ മോശം അഭിപ്രായമുണ്ട്. 27, 27 ശതമാനം പേരാണ് യഥാക്രമം ഈ അഭിപ്രായങ്ങളെ പിന്തുണയ്ക്കുന്നത്. 13 ശതമാനം പേർ മികച്ചതെന്ന് പറയുമ്പോൾ 5 ശതമാനം പേർക്ക് വളരെ മികച്ചതെന്ന അഭിപ്രായമാണ് ഉള്ളത്. 3 ശതമാനം പേർക്ക് അഭിപ്രായമില്ല.

ആറ്റിങ്ങലിലും ഇഷ്ട നേതാവ് രാഹുൽ ഗാന്ധിയാണെങ്കിലും മോദി തൊട്ടുപിന്നിലുണ്ട്. രാഹുൽ ഗാന്ധിയെ 42 ശതമാനം പേർ പിന്തുണയ്ക്കുമ്പോൾ മോദിക്കുള്ള പിന്തുണ 33 ശതമാനം ആളുകളാണ്. അരവിന്ദ് കേജ്‌രിവാൾ- 5, യോഗി ആദിത്യനാഥ്- 3, മല്ലികാർജുൻ ഖാർഗെ, നിതീഷ് കുമാർ- 2 ശതമാനം വീതം, ശരദ് പവാർ- 1 ശതമാനം എന്നിങ്ങനെ എല്ലാവരെയും ആറ്റിങ്ങൽ ഇഷ്ടപ്പെടുന്നു.

കേന്ദ്രഭരണം ശരാശരിയെന്ന് 34 ശതമാനം പേർ അഭിപ്രായപ്പെട്ടു. 20 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെടുമ്പോൾ 19 ശതമാനം പേർ മോശമെന്ന് പറയുന്നു. വളരെ മോശമെന്ന് 12 ശതമാനം പേർ നിലപാടെടുത്തപ്പോൾ വളരെ മികച്ചതെന്ന് 7 ശതമാനം പേർക്ക് അഭിപ്രായമുണ്ട്. 8 ശതമാനം പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായമില്ല.

Story Highlights: attingal state government rahul gandhi 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here