ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ മർദനം

കെഎസ്ആർടിസി ഡ്രൈവർക്ക് നടുറോഡിൽ മർദനം. കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എംഎച്ച് ജയകുമാറിനാണ് സ്കൂട്ടർ യാത്രക്കാരന്റെ മർദനമേറ്റത്. കുടുംബവുമായി സഞ്ചരിക്കുമ്പോൾ ബസ് സ്കൂട്ടറിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദനം. കെഎസ്ആർടിസി ജീവനക്കാർ ആലുവ പൊലീസിൽ പരാതി നൽകി. മർദന ദൃശ്യങ്ങൾ 24ന് ലഭിച്ചു.
ഇന്നലെ വൈകീട്ട് നാലരയ്ക്കായിരുന്നു സംഭവം. മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്. സ്കൂട്ടര്‍ യാത്രികന്‍ ബസിന് മുന്നില്‍ വട്ടം നിര്‍ത്തുകയും ശേഷം ഡോര്‍ തുറന്ന് ആക്രമിക്കുകയുമായിരുന്നെന്ന് ഡ്രൈവര്‍ പൊലീസില്‍ മൊഴി നല്‍കി.
പരിക്കേറ്റ ഡ്രൈവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഡ്യൂട്ടി തടസപ്പെടുത്തിയതും മര്‍ദിച്ചതുമടക്കമുള്ള വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Story Highlights: KSRTC driver beaten up in the middle of the road in Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here