കുറഞ്ഞ ചിലവിൽ പൊന്മുടി, വാഗമൺ, മൂന്നാർ, വയനാട് യാത്ര; ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്ആർടിസി
ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . ‘ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നതെന്ന് KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.(KSRTC Xmas Newyear Package)
ഈ മാസം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്കാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ട്രിപ്പുകൾ സംഘടിപ്പിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് നിങ്ങൾക്ക് ഈ യാത്രയുടെ ഭാഗമാകാൻ കഴിയും.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യം നിറഞ്ഞ ഉല്ലാസ യാത്രകളാണ് ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്നത്. ‘ജംഗിൾ ബെൽസ്’ എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ.
KSRTC യുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ജംഗിൾ ബെൽസ്:ക്രിസ്മസ് – പുതുവൽസര സ്പെഷ്യൽ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ..
ക്രിസ്മസ് – പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂർണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ . ‘ജംഗിൾ ബെൽസ്’ എന്ന ശീർഷകത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ഒരുക്കുന്നത്.
യാത്രക്കാർക്കായി ആകർഷകങ്ങളായ മത്സരങ്ങളും ജംഗിൾബെൽ യാത്രകളിൽ ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 3, 24, 31 എന്നീ ദിവസങ്ങളിൽ ഗവി, പരുന്തുംപാറ ഏകദിന പ്രകൃതി സൗഹൃദ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ്.
ഡിസം: 27, 28 തീയതികളിൽ ദ്വിദിന വാഗമൺ യാത്രക്ക് 9946263153 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
ഡിസം: 30, 31, ജനുവരി 1, 2 തീയതികളിലായി വയനാടിന്റെ മാസ്മര സൗന്ദര്യം ആസ്വദിക്കാനായി ഒരുക്കുന്ന പുതുവൽസര സ്പെഷ്യൽ യാത്രക്കായി 9074639043 എന്ന നമ്പറിൽ ബുക്ക് ചെയ്യണം.
ഡിസംബർ 23, 24, 25- ലെ ക്രിസ്മസ് സ്പെഷ്യൽ സമ്പൂർണ്ണ മൂന്നാർ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
ഡിസംബർ 9, 17 , 24, 31 തീയതികളിൽ സംഘടിപ്പിക്കുന്ന കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്രക്കായി 6282674645 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്.
ഡിസംബർ: 27, 30, ജനുവരി 2 തീയതികളിൽ തിരുവൈരാണിക്കുളത്തേക്ക് ഭക്തിനിർഭരമായ തീർത്ഥാടനയാത്ര ബുക്കിംഗിനായി 9497849282 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഡിസംബർ 28 ന് വണ്ടർലാ സ്പെഷ്യൽ യാത്രയും 30, 31 തീയതികളിലായി ആതിരപ്പള്ളി ,വാഴച്ചാൽ, മലക്കപ്പാറ ദ്വിദിന പുതുവൽസര യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് ഉണ്ടായിരിക്കും. 9539801011 ൽ ബുക്കിംഗ് സ്വീകരിക്കും.
യാത്രകളുടെ വിശദവിവരങ്ങൾക്കായി 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബരക്കപ്പൽ യാത്രയുടെ അടുത്ത സീസണിലേക്കുള്ള മുൻകൂർ ബുക്കിംഗും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക👉
കാലാവസ്ഥ വ്യതിയാനമനുസ്സരിച്ച്
യാത്രാ തിയതികളിൽ മാറ്റം സംഭവിക്കാം….
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ-btc.ksrtc@kerala.gov.in
Story Highlights: KSRTC Xmas Newyear Package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here