Advertisement

സംസ്ഥാന ഭരണം ശരാശരിയെന്ന് മലപ്പുറം; ഇഷ്ടനേതാവ് രാഹുൽ ഗാന്ധി

December 4, 2023
Google News 1 minute Read
malappuram state government rahul gandhi 24 survey

സംസ്ഥാന സർക്കാരിൻ്റെ ഭരണം ശരാശരിയെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ ഫലം. 45 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. 21 ശതമാനം പേർ പറയുന്നത് മോശം ഭരണമെന്നാണ്. വളരെ മോശം ഭരണമെന്ന് 11 ശതമാനം പേർ അഭിപ്രായപ്പെടുമ്പോൾ 2 ശതമാനം പേർ വളരെ മികച്ചതെന്നും 7 ശതമാനം പേർ മികച്ചതെന്നും നിലപാടെടുത്തു. 14 പേർക്ക് അഭിപ്രായമില്ല.

ദേശീയ തലത്തിൽ മലപ്പുറത്തിൻ്റെയും ഇഷ്ടനേതാവ് രാഹുൽ ഗാന്ധി തന്നെ. 71 ശതമാനത്തിൻ്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് മലപ്പുറം രാഹുലിനൊപ്പം നിന്നത്. 7 ശതമാനം പേർ നരേന്ദ്രമോദിയെയും 5 ശതമാനം പേർ അരവിന്ദ് കേജ്‌രിവാളിനെയും പിന്തുണച്ചു. മല്ലികാർജുൻ ഖാർഗെയെ ഒരു ശതമാനം പേർ പിന്തുണച്ചു.

Story Highlights: malappuram state government rahul gandhi 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here