ഹിന്ദിഭൂമിയില്‍ ഫലിച്ച ‘മോദി’പ്രഭാവം കേരളത്തിലില്ല, കേന്ദ്രസര്‍ക്കാര്‍ മോശമെന്ന് 44 ശതമാനം മലയാളികള്‍; 24 ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ പറയുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന് മികച്ച മാര്‍ക്ക് നല്‍കുന്നതല്ല ട്വന്റിഫോര്‍ ഇലക്ഷന്‍ സര്‍വേ ലോക്‌സഭാ മൂഡ് ട്രാക്കര്‍. 25 ശതമാനം പേര്‍ കേന്ദ്ര ഭരണം ശരാശരി മാത്രമാണെന്ന് പറയുമ്പോള്‍ 23 ശതമാനം പേര്‍ മോശമാണെന്നും 21 ശതമാനം പേര്‍ വളരെ മോശമെന്നും വിലയിരുത്തുന്നു. അഞ്ചു ശതമാനം പേര്‍ മാത്രമാണ് ഭരണം വളരെ മികച്ചതാണെന്ന് അവകാശപ്പെട്ടത്. (24 Loksabha election mood tracker survey Kerala’s mark to center government)
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാജസ്ഥാനിലും ഛത്തിസ്ഗഢിലും മധ്യപ്രദേശിലും ബി ജെ പി മേല്‍ക്കൈ നേടിയത് മോദിപ്രഭാവവും കേന്ദ്ര സര്‍ക്കാരിന്റെ മികച്ച പ്രകടനവും കൊണ്ടാണെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ മോദിപ്രഭാവമോ കേന്ദ്ര ഭരണമോ സമ്മതിദായകരില്‍ തെല്ലും സ്വാധീനം ചെലുത്തുന്നില്ലെന്നാണ് ട്വന്റിഫോര്‍ മൂഡ് ട്രാക്കര്‍ ഇലക്ഷന്‍ സര്‍വേ പറയുന്നത്.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
സര്‍വേയില്‍ പങ്കെടുത്ത 25 ശതമാനം പേരും കേന്ദ്ര ഭരണം ശരാശരി മാത്രമാണെന്നാണ് വിലയിരുത്തിയത്. 21 ശതമാനം പേര്‍ വളരെ മോശമെന്നും 23 ശതമാനം പേര്‍ മോശമെന്നും വിലയിരുത്തി. കേവലം അഞ്ചു ശതമാനം പേരാണ് കേന്ദ്ര ഭരണം വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. പത്തു ശതമാനം പേര്‍ കേന്ദ്ര ഭരണം മികച്ചതാണെന്നും വിലയിരുത്തി.
വടക്കന്‍ കേരളവും മധ്യകേരളവും കേന്ദ്രഭരണം മോശമെന്നാണ് വിലയിരുത്തിയതെങ്കില്‍ തെക്കന്‍ കേരളം ഭരണം ശരാശരിയാണെന്ന നിലപാടാണ് സ്വീകരിച്ചത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമര വിരിയുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ബി ജെ പിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ് ട്വന്റിഫോര്‍ ഇലക്ഷന്‍ സര്‍വേയിലെ കണ്ടെത്തലുകള്‍.
Story Highlights 24 Loksabha election mood tracker survey Kerala’s mark to center government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here