കേന്ദ്ര സർക്കാർ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നോ ? കേരളം പ്രതികരിച്ചതിങ്ങനെ | 24 Survey

ട്വന്റിഫോർ ഇലക്ഷൻ സർവേ – ലോക്‌സഭാ മൂഡ് ട്രാക്കറിന്റെ ഇന്നത്തെ ബിഗ് ക്യു ചോദ്യം കേന്ദ്ര സർക്കാർ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നോ എന്നതായിരുന്നു. ഈ ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം നൽകിയത് 29% പേർ. 27 ശതമാനം പേർ ഇല്ലെന്ന് ഉത്തരം നൽകി. 44% പേരും അഭിപ്രായമില്ലെന്നാണ് പറഞ്ഞത്. ( central govt uses ED as weapon says 29% in 24 election survey loksabha mood tracker )
വടക്കൻ കേരളത്തിലുള്ളവരിൽ കൂടുതൽ പേരും കേന്ദ്ര സർക്കാർ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. 31% പേരാണ് ഉണ്ട് എന്ന ഉത്തരം നൽകിയത്. ഇല്ല എന്ന ഉത്തരം നൽകിയത് 24% പേരാണ്. 45% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
ഇ.ഡിയെ ആയുധമാക്കുന്നുണ്ടോയെന്ന ചോദ്യത്തോട് കോഴിക്കോട് ജില്ല പ്രതികരിച്ചത് ഇല്ല എന്നാണ്. 28% പേർ ഇല്ലെന്നും 27% പേർ ഉണ്ടെന്നും 45% പേർ അഭിപ്രായമില്ലെന്നും പറഞ്ഞു.
മധ്യകേരളത്തിലും 31% പേരാണ് ഇ.ഡിയെ കേന്ദ്രം രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 29% പേർ ഇല്ലെന്നും 40% പേർ അഭിപ്രായമില്ലെന്നും പറഞ്ഞു.
തെക്കൻ കേരളത്തിൽ ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നില്ലെന്ന ഉത്തരങ്ങളാണ് കൂടുതൽ വന്നത്. 30% പേരാണ് ഇല്ല എന്ന ഉത്തരം നൽകിയത്. 26% പേരാണ് ഉണ്ട് എന്ന ഉത്തരം നൽകിയത്. 44% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
Story Highlights: central govt uses ED as weapon says 29% in 24 election survey loksabha mood tracker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here