അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

അങ്കമാലി അങ്ങാടിക്കടവ് ഭാഗത്ത് റെയിൽവെ ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം. അങ്ങാടിക്കടവ് റെയിൽവെ ഗേറ്റിന് സമീപം അടിപ്പാത നിർമ്മാണത്തിനുപയോഗിക്കുന്ന ഭീമൻ പൈപ്പ് ചരിഞ്ഞതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഗതാഗത തടസ്സം ഉണ്ടായത്.
അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്. ട്രെയിനുകൾ അങ്കമാലി റെയിൽവെ സ്റ്റേഷനിലും, കറുകുറ്റി, കൊരട്ടി, ചാലക്കുടി ഭാഗങ്ങളിലും നിർത്തിയിട്ടിരിക്കുകയാണ്.
മണ്ണിടിച്ചിലുണ്ടാകുന്നത് തൊട്ടു മുൻപാണ് രണ്ടു ട്രെയിനുകൾ ഇതുവഴി കടന്നുപോയത്. മണ്ണിടിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയായ യുവാവാണ് ഉടൻ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്നാണ് ഇരു ഭാഗങ്ങളിലേക്കും പോകുന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്. ട്രാക്കിൽ വീണ മണ്ണു നീക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Landslide on the railway track in Angamaly Angatikadav area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here