ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രവർത്തനങ്ങൾ ശരാശരിയെന്ന് വിലയിരുത്തി 38% പൊന്നാനിക്കാർ; അടുത്ത തവണ മണ്ഡലം യുഡിഎഫിനെന്ന് സർവേ ഫലം

പൊന്നാനി എംപി ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രവർത്തനത്തിന് ശരാശരി മാർക്ക് നൽകി പൊന്നാനി സ്വദേശികൾ. 38% പേർ ശരാശരിയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 21% പേർ മോശമെന്നും അഭിപ്രായപ്പെട്ടു. 11% പേർ മികച്ചതെന്നും 4% പേർ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു. 7% പേർ വളരെ മോശമാണ് എംപിയുടെ പ്രകടനമെന്ന് അഭിപ്രായപ്പെട്ടു. 19% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. ( ponnani gives satisfactory grade to et mohammed basheer )
ഇ.ടിക്കെതിരെ ഭരണവിരുദ്ധ വികാരമില്ലാത്തതുകൊണ്ട് തന്നെ മണ്ഡലം യുഡിഎഫ് തന്നെ നേടുമെന്നാണ് തെരഞ്ഞെടുപ്പ് സർവേ ഫലവും വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ ഏത് മുന്നണി വിജയിക്കുമെന്ന ചോദ്യത്തിന് 46% പേർ യുഡിഎഫ് എന്നും 31% പേർ എൽഡിഎഫെന്നും 8% പേർ ബിജെപിയെന്നും വ്യക്തമാക്കി. 13% പേർ അഭിപ്രായമില്ലെന്നും പറഞ്ഞു.
Story Highlights: ponnani gives satisfactory grade to et mohammed basheer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here