Advertisement

രണ്ടുവയസുകാരന്‍ ആദിദേവിന് ഇതുവരെ നടത്തിയത് 12 കീമോതെറാപ്പികള്‍; കുഞ്ഞിനെ സാധാരണ ജീവിതത്തിലെത്തിക്കാന്‍ ഇനിയും കടമ്പകള്‍; കനിവുതേടി കുടുംബം

December 7, 2023
Google News 4 minutes Read
2-year-old boy seeks help for tumor treatment

രണ്ടു വയസ്സുകാരന്‍ ആദിദേവിന് കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ നിനച്ചിരിക്കാതെ ഇരു വൃക്കകളേയും ബാധിച്ച ട്യൂമര്‍ വില്ലനായി എത്തി. മകന്റെ അടിയന്തര ശസ്ത്രക്രിയക്ക് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കള്‍. ( 2 year old boy seek help for tumor treatment)

നിസ്സാരമെന്ന് കരുതിയ വയറുവേദന ഒരു കുടുംബത്തിന്റെ ആകെ സന്തോഷം തല്ലിക്കെടുത്തുമെന്ന് അറിഞ്ഞിരുന്നില്ല. ഈ കുഞ്ഞു ശരീരത്തില്‍ ഇതുവരെ നടന്നത് 12 കീമോതെറാപ്പികള്‍.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലാണ് ആദിദേവിന്റെ തുടര്‍ച്ച ചികിത്സ. പഴയ ജീവിതത്തിലേക്ക് മടങ്ങാന്‍ ഇരു വൃക്കകള്‍ക്കും അടിയന്തരമായി ശസ്ത്രക്രിയകള്‍ വേണം. ചികിത്സയ്ക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് അറിയില്ല. വിവാഹശേഷം ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാണ് ആദിദേവിനെ. ആ പുഞ്ചിരി എന്നും ഉണ്ടാക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് മാതാപിതാക്കള്‍.

ബാങ്ക് വിവരങ്ങള്‍:

AJITHKUMAR OS

A/C No: 4055445380

IFSC: CBIN0280991

CENTRAL BANK OF INDIA

Branch: RANNI

Story Highlights: 2-year-old boy seeks help for tumor treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here