Advertisement

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത് 1200 രൂപ

December 7, 2023
Google News 2 minutes Read
Kerala gold price falls updates

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,040 രൂപയായി. സ്വര്‍ണം ഗ്രാമിന് 5755 രൂപയെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. (Kerala gold price falls updates)

ഈ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവിലയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും വിലയിടിഞ്ഞിരുന്നു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

ഡിസംബര്‍ നാലിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നത്. അന്ന് 47080 രൂപയായിരുന്നു സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണവില. പിന്നീട് സ്വര്‍ണവില താഴുകയായിരുന്നു. രാജ്യാന്തര വിപണയിയില്‍ ട്രോയ് ഔണ്‍സിന് 2025 ഡോളറിലുമാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

Story Highlights: Kerala gold price falls updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here