Advertisement

മലപ്പുറം ജില്ലാ ഒ.ഐ.സി.സി സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടി ശ്രദ്ധേയമായി

December 8, 2023
Google News 2 minutes Read
OICC meet the candidate Dammam

ഓഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടി ശ്രദ്ധേയമായി. ഓഐസിസി റീജണല്‍ കമ്മിറ്റിയില്‍ വോട്ടവകാശമുള്ള നൂറോളം മെമ്പര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ദമ്മാം ബദര്‍ റാബി ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദി കാര്‍ഡിറ്റേറ്റ് പരിപാടിയില്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ ഇ.കെ. സലിം, ഹനീഫ റാവുത്തര്‍, സിറാജ് പുറക്കാട് എന്നിവര്‍ തങ്ങള്‍ പ്രസിഡന്റ് ആവുകയാണെങ്കില്‍ എങ്ങിനെയായിരിക്കും പ്രവര്‍ത്തനമെന്നും തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ചും വോട്ടര്‍മാരുമായി അവരവരുടെ ആശയങ്ങള്‍ പങ്കുവച്ചു. (OICC meet the candidate Dammam)

മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ച പരിപാടി കെപിസിസി മുന്‍നിര്‍വാഹ സമിതി അംഗവും ഓഐസിസി ഗ്ലോബല്‍ വൈസ് പ്രസിഡണ്ടുമായ അഹമ്മദ് പുളിക്കല്‍ എന്ന വല്യാപ്പുക്ക ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ആമുഖപ്രസംഗം നടത്തി. സംഘടനാ ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി പരിപാടിയുടെ മോഡറേറ്ററായിരുന്നു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

സ്ഥാനാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുത്തി കൊണ്ട് തുടങ്ങിയ പരിപാടിയില്‍ തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും നാട്ടിലും പ്രവാസ ഭൂമിയിലും വഹിച്ച സ്ഥാനങ്ങളെ കുറിച്ചും അവര്‍ വിശദീകരിച്ചു. ശേഷം സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടിയും നല്‍കി. നാട്ടിലെ ഇലക്ഷന്‍ പ്രചരണത്തിന്റെ ഓര്‍മ്മകളാണ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് എന്ന പരിപാടി സദസ്സില്‍ ഉണര്‍ത്തിയത്. ഇന്ന് രാത്രി 7 മണി വരെ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് കിഴക്കന്‍ പ്രവിശ്യയിലെ ഓഐസിസിയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞടുക്കപ്പെടുക. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല തൊടിക സ്വാഗതവും ജില്ലാ ട്രഷറര്‍ ഷൗക്കത്ത് വെള്ളില നന്ദിയും പറഞ്ഞു.

Story Highlights: OICC meet the candidate Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here