Advertisement

ട്വന്റിഫോറിന്റെ അഞ്ചാം വാർഷികത്തിൽ വിപുലമായ പരിപാടികൾ; വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനവും

December 8, 2023
Google News 1 minute Read
twentyfour 5th anniversary 24 connect

മലയാളികളുടെ സ്വന്തം വാർത്താചാനലായ ട്വൻ്റിഫോറിന് ഇന്ന് അഞ്ച് വയസ്. വാർഷികവുമായി ബന്ധപ്പെട്ട് ട്വൻ്റിഫോർ സംസ്ഥാനത്തുടനീളം വിവിധയിടങ്ങളിൽ വനിതകൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. 24 കണക്ടുമായി ചേർന്നാണ് പദ്ധതി. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നടക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തേവര സേക്രഡ് ഹാർട്ട് കോളജിൽ നിർവഹിച്ചു.

തൃശൂരിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി. ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിംഗിൽ നടക്കുന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐഎം വിജയൻ സ്ത്രീ ശാക്തീകരണ സന്ദേശം നൽകും. കാസർഗോഡ് ഗവ. കോളജിൽ രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ കാസർഗോഡ് എഡിഎം കെ നവീൻ ബാബു സ്ത്രീ ശാക്തീകരണ സന്ദേശം നൽകി. മലപ്പുറത്ത് മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ രാവിലെ 7.30നു നടന്ന ചടങ്ങിൽ മലപ്പുറം എഡിഎം മെഹ്റലി എൻഎം സ്ത്രീ ശാക്തീകരണ സന്ദേശം നൽകി. ആലപ്പുഴയിൽ രാവിലെ എട്ടുമണിക്ക് ചടങ്ങ് നടന്നു. ആലപ്പുഴ എസ്ഡി കോളജിൽ ജില്ലാ പൊലീസ് മേധാവിൽ ചൈത്ര തെരേസ ജോൺ സ്ത്രീ ശാക്തീകരണ സന്ദേശം നൽകി.

കണ്ണൂരിലും രാവിലെ 8ന് പരിപാടി നടന്നു. ഡോൺ ബോസ്കോ കോളജിലെ ചടങ്ങിൽ സിനിമാ താരം നന്ദന രാജനും പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് കാരക്കാട്ടും ചേർന്നാണ് ശാക്തീകരണ സന്ദേശം നൽകിയത്. തിരുവനന്തപുരത്ത് രാവിലെ 9.30ന് ചടങ്ങ് നടക്കും. ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് സ്ത്രീ ശാക്തീകരണ സന്ദേശം നൽകും. വഴുതക്കാട് വിമൻസ് കോളജിലാണ് പരിപാടി.

കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിൽ രാവിലെ 8.30നു നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ ഐപിഎസ് സ്ത്രീ ശാക്തീകരണ സന്ദേശം നൽകി. വയനാട്ടിൽ മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8 മണിക്ക് ചടങ്ങ് നടന്നു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെഎസ് ഷാജി സന്ദേശം നൽകി. ഇടുക്കി തൊടുപുഴ ന്യൂമാൻ കോളജിൽ രാവിലെ 8നു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് ആണ് സന്ദേശം നൽകിയത്.

Story Highlights: twentyfour 5th anniversary 24 connect

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here