Advertisement

മാവോയിസ്റ്റുകള്‍ പൊലീസിന്റെ സങ്കല്‍പ്പത്തിലാണുള്ളതെന്ന് പറഞ്ഞ കാനം; ‘ക്യാപ്റ്റന്‍’വിളിയ്‌ക്കെതിരായ എതിര്‍സ്വരം; കാനത്തിന്റെ കലഹങ്ങള്‍

December 9, 2023
Google News 3 minutes Read
Kanam Rajendran's Stand in issues related with CPIM and LDF

സിപിഐഎമ്മിന് പിഴച്ചെന്ന് തോന്നുന്ന വേളയിലെല്ലാം പ്രതിപക്ഷത്തിന്റെ ഉറച്ച സ്വരം ഉയര്‍ത്തിയിരുന്ന സി കെ ചന്ദ്രപ്പന്റെ പിന്‍ഗാമിയായാണ് കാനം സിപിഐയെ നയിക്കുന്നത്. സിപിഐഎം ഇടതുപക്ഷത്തുനിന്ന് വ്യതിചലിക്കുന്നുവെന്ന് തോന്നുമ്പോഴെല്ലാം കാനം വിമര്‍ശനമുയര്‍ത്തി. സിപിഐഎമ്മിന്റെ രണ്ടാം പ്രതിപക്ഷമായി. സദാ വിമര്‍ശിക്കുമ്പോഴും മുന്നണിയ്ക്കകത്ത് ഇരുപാര്‍ട്ടികളുടെ ഐക്യമുറപ്പിക്കുന്നതിനും കാനം സദാ ശ്രദ്ധ പുലര്‍ത്തി. മാവോയിസ്റ്റ് വിഷയത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വ്യക്തിയധിഷ്ഠിതമാകുന്നുവോയെന്ന് സംശയം തോന്നിയപ്പോഴും എസ്എഫ്‌ഐ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടുമ്പോഴുമെല്ലാം കാനത്തിന്റെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച നമ്മളറിഞ്ഞു. കാനത്തിന്റെ വിയോഗത്തിലൂടെ വലിയൊരു തിരുത്തല്‍ശക്തിയെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമാകുന്നത്. (Kanam Rajendran’s Stand in issues related with CPIM and LDF)

അലന്‍-താഹ യുഎപിഎ വിഷയത്തില്‍ കാനത്തിന്റെ വിമര്‍ശനങ്ങള്‍ നേരിട്ടായിരുന്നില്ലെങ്കിലും മാവോയിസ്റ്റ് കേസുകളെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് കാനം പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയാകുക തന്നെ ചെയ്തു. നിലവില്‍ കേരളത്തിലെ മാവോയിസ്റ്റുകള്‍ പൊലീസിന്റെ സങ്കല്‍പ്പത്തിലുള്ളതാണെന്ന് കാനം പറഞ്ഞിരുന്നു.മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്രഫണ്ടാണ് പോലീസ് ലക്ഷ്യമിടുന്നതെന്ന് കടത്തിപ്പറഞ്ഞ കാനം ജനങ്ങളെ പൊലീസ് ഉപദ്രവിക്കുകയല്ല ഇടതുനയമെന്ന് സിപിഐഎമ്മിനെ ഓര്‍മിപ്പിച്ചു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രവര്‍ത്തകര്‍ ക്യാപ്റ്റനെന്ന് വിളിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ഒരു എതിര്‍സ്വരം കാനത്തിന്റേതായിരുന്നു. ക്യാപ്റ്റന്‍ വിളി ഇടതുപക്ഷ പ്രയോഗമല്ലെന്ന കാനം തിരുത്തി.

മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള നേതാക്കള്‍ ചൈനയെ അനുകൂലിച്ച് പ്രസംഗിച്ചപ്പോള്‍ കാനം അന്ന് വിയോജിച്ചു. ചൈന സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം നടത്തുന്നുവെന്നത് അംഗീകരിക്കുന്നു. അവിടത്തെ കമ്യൂണിസ്റ്റ്പാര്‍ട്ടിയെ പോലെ ഇവിടത്തെ കമ്യൂണിസ്റ്റുകാര്‍ മാറണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാനം അന്ന് നിലപാടുപറഞ്ഞു. എസ്എഫ്‌ഐ ഉള്‍പ്പെട്ട അക്രമസംഭവങ്ങളിലും കാനം ശക്തമായി വിമര്‍ശനമുയര്‍ത്തി. ക്യാമ്പസുകളില്‍ മറ്റ് സംഘടനകള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കുന്നതായി പല വേളകളിലും കാനം കുറ്റപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Kanam Rajendran’s Stand in issues related with CPIM and LDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here