Advertisement

കണ്ണൂരിൽ സുധാകരന്റെ പ്രവർത്തനം മോശമെന്ന് സർവേ; അടുത്ത തവണ സ്ഥാനാർത്ഥിയാകുക ഷമ ? എതിരാളി ഷൈലജയോ ?

December 9, 2023
3 minutes Read
kannur not happy with k sudhakaran loksabha election kannur candidate possibilities

കണ്ണൂർ എംപി കെ.സുധാകരന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കണ്ണൂർ ലോക്‌സഭാ മണ്ഡലം. ഇതോടെ കണ്ണൂരിൽ അടുത്ത തവണ യുഡിഎഫിന് അധികാരത്തിലേറണമെങ്കിൽ മറ്റൊരു ശക്തമായ സ്ഥാനാർത്ഥിയെ കളത്തിലിറക്കേണ്ടി വരുമെന്ന് ഉറപ്പായി. ദേശീയ നേതാവ് ഷമ മുഹമ്മദ് മുതൽ മറ്റ് സംസ്ഥാന നേതാക്കളുടെ പേര് വരെ മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കച്ചകെട്ടുകയാണ് ഇടത് മുന്നണിയും. സിപിഐഎം സ്ഥാനാർത്ഥിയായി കെ.കെ ഷൈലജ വരാനുള്ള സാധ്യതയും തള്ളാനാകില്ല. ( kannur not happy with k sudhakaran loksabha election kannur candidate possibilities )

ഏറെ ജനപിന്തുണയുള്ള ഷൈലജ ടീച്ചറെ പോലുള്ള സ്ഥാനാർത്ഥി എത്തിയാൽ യുഡിഎഫിന് മത്സരം കടുക്കും. മൃദു ഹിന്ദുത്വവും ബിജെപി വോട്ടുകളും കണക്കിലെടുത്താൽ ഷമ മുഹമ്മദിനെ പോലെ ന്യൂനപക്ഷ വിഭാഗത്ത് നിന്നുമുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ണൂരിൽ നിർത്തുന്നത് യുഡിഎഫിന്റെ വിജയസാധ്യത കുറയ്ക്കുമോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

കെ.സുധാകരന്റെ പ്രവർത്തനം ശരാശരിയിലും താഴെയെന്ന് ട്വന്റിഫോറിന്റെ ഇലക്ഷന് സർവേ-ലോക്‌സഭാ മൂഡ് ട്രാക്കർ ഫലം. 32% പേർ ശരാശരിയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 35% പേർക്കും കണ്ണൂർ എംപിയുടെ പ്രവർത്തനത്തിൽ തൃപ്തിയില്ല. മോശം (24%), വളരെ മോശം (11%) എന്നിങ്ങനെയാണ് സർവേയിൽ കണ്ണൂരുകാർ എംപിക്ക് മാർക്കിട്ടത്. എംപിയുടെ പ്രവർത്തനം മികച്ചതെന്ന് പറഞ്ഞത് 5% പേരും വളരെ മികച്ചതെന്ന് പറഞ്ഞത് 3% പേരും മാത്രമാണ്.

Read Also : ആലത്തൂരില്‍ അട്ടിമറിയുണ്ടാകുമെന്ന് ജനങ്ങള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയം എല്‍ഡിഎഫിനൊപ്പമെന്ന് 24 സര്‍വെ

സുധാകരന്റെ പ്രവർത്തനത്തിൽ തൃപ്തിയില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തന്നെ വോട്ട് ചെയ്യാനാണ് കണ്ണൂരുകാരുടെ തീരുമാനം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തന്നെ മണ്ഡലം പിടിക്കുമെന്ന് കണ്ണൂർ മണ്ഡലത്തിലുള്ളവർ ട്വന്റിഫോറിന്റെ സർവേയിൽ രേഖപ്പെടുത്തി. 37% പേർ മാത്രമേ എൽഡിഎഫിന് അനുകൂല നിലപാട് എടുത്തുള്ളു.

1977 ൽ സിപിഐയുടെ സി.കെ ചന്ദ്രപ്പനായിരുന്നു കണ്ണൂരിലെ ആദ്യ എംപി. പിന്നീടുള്ള നീണ്ട 18 വർഷത്തോളം മണ്ഡലം യുഡിഎഫിന്റെ കൈയിലിരുന്നു. 1980 ൽ കെ.കുഞ്ഞമ്പുവാണ് എൽഡിഎഫിൽ നിന്ന് കണ്ണൂർ കോൺഗ്രസിന് വേണ്ടി പിടിച്ചെടുത്തത്. പിന്നാലെ 1984 മുതൽ 1998 വരെയുള്ള കാലഘട്ടം മുല്ലപ്പള്ളി രാമചന്ദ്രനാണ് കണ്ണൂർ എംപിയായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനൊരു മാറ്റം വന്നത് 1999 ൽ എ.പി അബ്ദുള്ളക്കുട്ടിയാണ്. 1999 മുതൽ 2009 വരെയുള്ള രണ്ട് ടേം എപി അബ്ദുള്ളക്കുട്ടി കണ്ണൂർ എംപിയായി. 2009 ൽ കെ.സുധാകരൻ ആദ്യമായി കണ്ണൂരിന്റെ എംപിയായി. 2014 ൽ വീണ്ടും പി.കെ ശ്രീമതിയിലൂടെ സിപിഐഎം മണ്ഡലം തിരിച്ചുപിടിച്ചുവെങ്കിലും 2019 ൽ വീണ്ടും സുധാകരൻ തന്നെ അധികാരത്തിലെത്തി.

എന്തുകൊണ്ടാണ് സുധാകരന്റെ പ്രവർത്തനം മണ്ഡലത്തിൽ പിന്നോട്ടതായെന്നതിന് പലകാരണങ്ങളും ഉയർന്ന് വരുന്നുണ്ട്. കെപിസിസി പ്രസിഡന്റായിരിക്കെ കേരളം മുഴുവൻ ഓടിനടക്കേണ്ടി വരികയും സ്വന്തം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ചെയ്‌തേക്കാമെന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു. അടുത്ത തവണ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എൽഡിഎഫിൽ നിന്ന് കെ.കെ ഷൈലജയെ സ്ഥാനാർത്ഥിയാക്കുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ട്. ഷമ മുഹമ്മദ് പോലുള്ള ദേശീയ നേതാക്കളെ കണ്ണൂരിലിറക്കാനും യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.

കണ്ണൂരിൽ ബിജെപി അനുഭാവികളുടെ വോട്ട് നിർണായകമാകുമെന്നാണ് സർവേയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ റിപ്പോർട്ട്. ഇതിനോട് പൂർണമായും യോജിക്കുന്നുവെന്ന് അസിസ്റ്റൻ എക്‌സിക്യൂട്ടിവ് എഡിറ്റർ വിജയകുമാർ പറഞ്ഞു. കഴിഞ്ഞ തവണ വോട്ടിംഗ് പാറ്റേൺ നോക്കിയാലും അത് മനസിലാകുമെന്നും പറയുന്നു.

ഏറെ ജനപിന്തുണയുള്ള ഷൈലജ ടീച്ചറെ പോലുള്ള സ്ഥാനാർത്ഥി എത്തിയാൽ യുഡിഎഫിന് മത്സരം കടുക്കും. മൃദു ഹിന്ദുത്വവും ബിജെപി വോട്ടുകളും കണക്കിലെടുത്താൽ ഷമ മുഹമ്മദിനെ പോലെ ന്യൂനപക്ഷ വിഭാഗത്ത് നിന്നുമുള്ള ഒരു സ്ഥാനാർത്ഥിയെ കണ്ണൂരിൽ നിർത്തുന്നത് യുഡിഎഫിന്റെ വിജയസാധ്യത കുറയ്ക്കുമോയെന്ന സംശയം പി.പി ജെയിംസ് പങ്കുവച്ചു.

Story Highlights: kannur not happy with k sudhakaran loksabha election kannur candidate possibilities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top