Advertisement

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക

December 9, 2023
Google News 3 minutes Read
US vetoes UN Security Council resolution for ceasefire in Gaza

ഗസ്സ മുനമ്പിലെ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയത്തിനെതിരെ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ അധികാരം ഉപയോഗിച്ച് അമേരിക്ക. കൗണ്‍സിലിലെ 33 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ബ്രിട്ടണ്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎഇയാണ് പ്രമേയം അവതരിപ്പിച്ചത്. ഒരു അപൂര്‍വനീക്കത്തിലൂടെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് അടിയന്തര സുരക്ഷാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയായിരുന്നു. (US vetoes UN Security Council resolution for ceasefire in Gaza)

ഗാസയ്‌ക്കെതിരായ നിരന്തര ബോംബാക്രമണം തടയാന്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ അത് പലസ്തീന് നല്‍കുന്ന സന്ദേശമെന്തായിരിക്കുമെന്ന് ഡെപ്യൂട്ടി യു.എ.ഇ യു.എന്‍ അംബാസഡര്‍ മുഹമ്മദ് അബുഷാബ് കൗണ്‍സിലിനോട് ചോദിച്ചു. എന്നാല്‍ അടിയന്തര വെടിനിര്‍ത്തല്‍ ഹമാസിനെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്നതാണ് അമേരിക്കയുടേയും ഇസ്രയേലിന്റേയും നിലപാട്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനും ഗസ്സയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് അമേരിക്ക പ്രതികരിച്ചു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

ഗസ്സ തരിശുഭൂമിയായി കഴിഞ്ഞെന്നും ഗസ്സയിലെ ജനസംഖ്യയുടെ 80 ശതമാനവും അവിടെ നിന്ന് കുടിയൊഴിക്കപ്പെട്ടെന്നും ആന്റോണിയോ ഗുട്ടെറസ് ചൂണ്ടിക്കാട്ടി. ഭക്ഷണത്തിനും ഇന്ധനത്തിനും ഗസ്സയില്‍ ക്ഷാമമാണെന്നും ജനങ്ങള്‍ ദുരിതത്തിലാണെന്നും ക്ഷാമവും രോഗഭീഷണിയും ജനങ്ങള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: US vetoes UN Security Council resolution for ceasefire in Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here