Advertisement

കുറ്റ്യാടിയില്‍ വന്‍തീപിടുത്തം; പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തില്‍ തീപടര്‍ന്നുകയറി; പ്രദേശത്താകെ ദുര്‍ഗന്ധം

December 11, 2023
Google News 1 minute Read
Fire accident at Kuttiady

കോഴിക്കോട് കുറ്റ്യാടിയില്‍ വന്‍തീപിടുത്തം. പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു മാലിന്യം കൂട്ടിയിട്ടിരുന്നത്. രാത്രിയോടെ മാലിന്യക്കൂമ്പാരത്തിലേക്ക് തീ പടര്‍ന്നുകയറുകയായിരുന്നു. (Fire accident at Kuttiady)

ആള്‍താമസമുള്ള പ്രദേശത്ത് പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പെട കത്തിക്കൊണ്ടിരിക്കുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്താകെ ദുര്‍ഗന്ധം പരക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പലര്‍ക്കും നേരിയ ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംഭവസ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Story Highlights: Fire accident at Kuttiady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here