Advertisement

വിജയ് ഹസാരെ ക്വർട്ടർ ഫൈനലിൽ സഞ്ജു ഇല്ല; നയിക്കുക റോഹൻ; ടോസ് നേടിയ കേരളം രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു

December 11, 2023
Google News 6 minutes Read
Sanju Samson

വിജയ് ഹസാരെ ക്വാർട്ടർ ഫൈനലിൽ ക്യാപ്റ്റൻ സഞ്ജുവില്ലാതെയാണ് കേരളം ഇറങ്ങുന്നത്. പകരം റോഹൻ കുന്നുമ്മൽ ആണ് ടീമിനെ നയിക്കുന്നത്. സഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീൻ ടീമിലെത്തി. സഞ്ജു ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോയിരിക്കുകയാണെന്നാണ് കരുതുന്നത്.

അതേസമയം ക്വാർട്ടർ ഫൈനലിൽ ടോസ് നേടിയ കേരളം രാജസ്ഥാനെ ബാറ്റിങ്ങിനയച്ചു. പ്രീക്വാർട്ടറിൽ 153 റൺസിന് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാണ് കേരളം ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുന്നത്. പ്രീ ക്വാർട്ടറിൽ കേരളം മുന്നോട്ടുവെച്ച 384 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാഷ്ട്ര 37.4 ഓവറിൽ 230 റൺസിൽ ഓൾറൗട്ടായി. സ്‌കോർ: കേരളം- 383/4 (50), മഹാരാഷ്ട്ര- 230 (37.4).

കേരള ടീം: Rohan Kunnummal (c), Krishna Prasad, Md. Azharuddeen (wk), Vishnu Vinod, Sachin Baby, Akhil Scaria, Abdul Basith, Shreyas Gopal, Akhil Scaria, Akhin Sathar, Basil Thampi

രാജസ്ഥാൻ ടീം: AA Khan, AB Kookna, AV Choudhary, Abhijeet Tomar, Deepak Hooda (c), KS Rathore (wk), Karan Lamba, Mahipal Lomror, RB Chauhan, Rahul Chahar, Khaleel Ahmed

Story Highlights: Vijay Hazare Trophy Quarterfinal Kerala vs Rajasthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here