Advertisement

നവകേരള സദസിന്റെ സമയത്ത് കടകള്‍ അടച്ചിടണമെന്ന് ഉത്തരവ്; വിവാദമായതോടെ പിന്‍വലിച്ച് പൊലീസ്

December 12, 2023
Google News 2 minutes Read
Police withdrew order to close shops during Navakerala sadas

ഏറ്റുമാനൂരില്‍ നവകേരള സദസെത്തുമ്പോള്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കുന്ന വിവാദ ഉത്തരവ് പൊലീസ് പിന്‍വലിച്ചു. കടകള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് പൊലീസ് വ്യക്തമാക്കി. നവകേരള സദസ്സ് നടക്കുന്ന ഗവണ്‍മെന്റ് വൊക്കേഷന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പരിസരത്തുള്ള വ്യാപാരികള്‍ കട തുറക്കരുതെന്നായിരുന്നു നിര്‍ദേശം. രാവിലെ ആറു മുതല്‍ പരിപാടി അവസാനിക്കുന്നത് വരെ അടച്ചിടാനാണ് നോട്ടീസ് നല്‍കിയിരുന്നത്. (Police withdrew order to close shops during Navakerala sadas)

രാവിലെ പത്തുമണിക്കാണ് നവകേരള സദസ്സ് ആരംഭിക്കുന്നത്. കോട്ടയം ജില്ലയിലെ രണ്ടാം ദിനത്തിലെ ആദ്യ പര്യടനം ഏറ്റുമാനൂരാണ് നടക്കുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.

Story Highlights: Police withdrew order to close shops during Navakerala sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here