റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ജോ ബൈഡന്‍ ഇന്ത്യയിലേക്കില്ല

2024 ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ക്വാഡ് ഉച്ചകോടിയും മാറ്റിവെക്കുമെന്ന് വാർത്താ ഏജൻസിയായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്തോ-പെസഫിക് മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ളതാണ് ക്വാഡ്. ജനുവരി 27-ന് ഉച്ചകോടി നടത്താനായിരുന്നു ധാരണ.
ജി-20 ഉച്ചകോടിക്കിടെയാണ് റിപ്പബ്ലിക് ദിന പരേഡിലേക്ക് മുഖ്യാതിഥിയായി പങ്കെടുക്കാൻ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചത്. ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റിയാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഇന്ത്യ ക്ഷണിച്ചെങ്കിലും വരാമെന്ന ഉറപ്പ് ജോ ബൈഡൻ നൽകിയിരുന്നില്ല.
ബൈഡനുപുറമേ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് എന്നിവരും റിപ്പബ്ലിക് ദിന പരേഡിന് അതിഥികളായെത്തില്ലെന്നാണ് സൂചന.
Story Highlights: US President Biden not coming for Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here