Advertisement

വിരാട് കോലി; 25 വർഷത്തിനിടെ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ

December 13, 2023
Google News 7 minutes Read
virat Kohli

മൈതാനത്ത് റെക്കോർഡുകൾ തിരുത്തി മുന്നോട്ടു പോകുന്ന വിരാട് കോലി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ​ഗൂ​ഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ വിരാട് കോലിയാണെന്നാണ് പുതിയ വിവരം. ഗൂഗിൾ ചൊവ്വാഴ്ചയാണ് അവരുടെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്.Virat Kohli emerges as Most searched cricketer’ in Google’s 25-year-old history)

സച്ചിനും ധോണിയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. എന്നാൽ കോലിയല്ല ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായിക താരം. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കഴിഞ്ഞ 25 വർഷത്തിനിടെ ആളുകൾ ​ഗു​ഗിളിൽ തിരഞ്ഞ കായികതാരം.

023-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും കോലിയില്ല. ശുഭ്മാൻ ഗില്ലാണ് ഈ പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്രയാണ്.

Story Highlights: Virat Kohli emerges as Most searched cricketer’ in Google’s 25-year-old history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here