അസമിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം; മേഖലയില്‍ പൊലീസിന്റേയും സൈന്യത്തിന്റേയും സംയുക്ത പരിശോധന

അസമിലെ സൈനിക കേന്ദ്രത്തിന് സമീപം സ്‌ഫോടനം. ജോര്‍ഹട്ടിലെ മിലിട്ടറി സ്റ്റേഷന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സൈനിക കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടത്. ആര്‍ക്കും പരുക്കില്ല. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്തസംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍സിപെന്‍ഡന്റ്( യുഎല്‍എഫ്എ-ഐ)സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. (bomb blast rocks Army camp in Assam)
ജോര്‍ഹട്ടിലെ ലിച്ചുബാഡിയിലാണ് സ്‌ഫോടനമുണ്ടായത്. സൈനിക കേന്ദ്രത്തിന്റെ സമീപത്തുണ്ടായിരുന്ന ചവറ്റുകുട്ടയില്‍ ആണ് പൊട്ടിത്തെറി ഉണ്ടായത്. ശിവസാഗര്‍ ജില്ലയില്‍ അടുത്തിടെ നടന്ന ഗ്രനേഡ് സ്‌ഫോടനത്തിന് തൊട്ടുപിന്നാലെയാണ് ഇന്ന് വീണ്ടും സ്‌ഫോടനമുണ്ടായതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
Read Also : നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചതെന്തിനെന്ന് ഹൈക്കോടതി; സംഭവിച്ചുപോയെന്ന് സര്‍ക്കാര്‍
സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ലിച്ചുബാരി സൈനിക ക്യാമ്പിന്റെ പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ഡിസംബര്‍ 9ന് ശിവസാഗര്‍ ജില്ലയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും യുഎല്‍എഫ്എ-ഐ ഏറ്റെടുത്തിരുന്നു.
Story Highlights: bomb blast rocks Army camp in Assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here