Advertisement

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം CPIM അക്കൗണ്ടിലുമെത്തി; അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇഡി

December 14, 2023
Google News 2 minutes Read

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി ആർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയെന്ന് ഇഡി. അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ED ഇക്കാര്യം അറിയിച്ചത്.

ബാങ്ക് ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയെന്നും ഇഡി. അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തി. സതീഷിൻ്റെ അനധികൃത ഇടപാടുകൾക്ക് വേണ്ടി മന്ത്രിമാർ ഉൾപ്പടെയുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചത് അരവിന്ദാക്ഷൻ വഴിയാണെന്നും ഇഡി വെളിപ്പെടുത്തി.

സതീഷിൻ്റെ മകളുടെ മെഡിക്കൽ പഠനത്തിനായി ഫീസ് അടച്ചത് അരവിന്ദാക്ഷൻ്റെ അക്കൗണ്ടിലൂടെയാണെന്ന് ഇഡി പറഞ്ഞു. അരവിന്ദാക്ഷൻ്റെ ജാമ്യഹർജി ഈ മാസം 21 ലേക്ക് മാറ്റിവെച്ചതായി കോടതി വ്യക്തമാക്കി.

Story Highlights: Karuvannur Bank scam ED said that the fraudulent money in CPM account

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here