Advertisement

എവിടെ എസ്എഫ്‌ഐ പ്രതിഷേധം?; പരിഹസിച്ച് ഗവര്‍ണര്‍

December 16, 2023
Google News 2 minutes Read
Arif Mohammad khan scoffed SFI protest

എസ്എഫ്‌ഐയെ വെല്ലുവിളിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലെത്തും വരെ മാര്‍ഗ തടസ്സം ഒന്നും തന്നെ ഉണ്ടായില്ല. എസ്എഫ്‌ഐ പ്രതിഷേധം എവിടെയും കണ്ടില്ലല്ലോ എന്ന് പരിഹസിച്ച ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.(Arif Mohammad khan scoffed SFI protest)

പൊലീസിന്റെ വന്‍ സുരക്ഷ വലയത്തിലാണ് ഗവര്‍ണര്‍ കരിപ്പൂരില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെത്തിയത്. യാത്രക്കിടയില്‍ ഒരു പ്രതിഷേധവും ഗവര്‍ണര്‍ക്ക് നേരെ ഉണ്ടായില്ല.
എസ്‌ഐയുടെ പ്രതിഷേധത്തെ പരിഹസിച്ച ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഒന്നിനെയും ഭയക്കുന്നില്ലെന്നും പറഞ്ഞു. മുഖ്യമന്ത്രി വാടകക്ക് എടുത്ത ക്രിമിനലുകളാണ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രി വരുന്നത് പരസ്പരം കൊല്ലുന്നവരുടെ നാട്ടില്‍ നിന്നെന്ന് പറഞ്ഞായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനം.

Read Also : യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ചല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ഉടൻ

സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ എത്തി ഗവര്‍ണറുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററില്‍ നിന്ന് സര്‍വകലാശാല ബഹിഷ്‌കരിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ക്യാമ്പസില്‍ കാല് കുത്തിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി ഏറ്റെടുത്ത ഗവര്‍ണര്‍ മൂന്ന് ദിവസമാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ തങ്ങുന്നത്.

Story Highlights: Arif Mohammad khan scoffed SFI protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here