ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട
ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് 1,201 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് ഡിസംബർ 12-ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കൊക്കെയ്ൻ പിടികൂടിയത്. മയക്കുമരുന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിച്ചു കടത്താനായിരുന്നു ശ്രമം.
12 കോടി രൂപ വിലമതിക്കുന്ന 1,201 ഗ്രാം കൊക്കെയ്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Story Highlights: Drugs Worth 12 Crore Seized At Chennai Airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here