എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗവർണർ കരിപ്പൂരിലെത്തി; സർവകലാശാലയിൽ വൻ സുരക്ഷ

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പ്രതിഷേധം കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ വന്‍ പൊലീസ് സന്നാഹമെത്തി. കാമ്പസിലേക്ക് പ്രവേശനവും പരിമിതപ്പെടുത്തി. ഗവര്‍ണറുടെ സുരക്ഷയ്ക്കായി അഞ്ഞൂറിലധികം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഗസ്റ്റ് ഹൗസിന് മുന്നിലും സുരക്ഷയുണ്ട്.(Governor Arif Mohammad Khan reached Karipur airport during SFI protest)
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കറുത്ത കൊടിയുമായി എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വകലാശാല ക്യാമ്പസില്‍ വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. ഗവര്‍ണറെ ഒരു കാരണവശാലും ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.
Read Also : ഗവർണർ കീലേരി അച്ചുവായി മാറി, പ്രകോപനത്തിൽ എസ്എഫ്ഐ വീഴില്ല; പിഎം ആർഷോ
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നാണ് പി എം ആര്‍ഷോ പ്രതികരിച്ചത്. ഗവര്‍ണര്‍ കീലേരി അച്ചുവായി മാറിയെന്നും ഗവര്‍ണറുടെ പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ലെന്നും
പിഎം ആര്‍ഷോ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം ജനാധിപത്യപരമായിരിക്കും. അക്കാഡമിക് കാര്യങ്ങള്‍ തടസ്സപെടുത്തിയാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ താമസിക്കുന്നത്. സെനെറ്റില്‍ യു ഡി എഫ് പ്രതിനിധികളെ നിയമിക്കാന്‍ ലിസ്റ്റ് കൊടുത്തത് പ്രതിപക്ഷ നേതാവാണ്. പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് ലിസ്റ്റ് നല്‍കിയത് ബിജെപി ഓഫീസ് വഴിയാണെന്നും പിഎം ആര്‍ഷോ ആരോപിച്ചു.
Story Highlights: Governor Arif Mohammad Khan reached Karipur airport during SFI protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here