‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ ക്യാമ്പസ് കവാടത്തിലെ SFI ബാനറുകൾ ഉടൻ മാറ്റണം; ഗവർണർ

SFI ബാനർ മാറ്റാൻ നിർദേശം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ബാനറുകൾ നീക്കം ചെയ്യനാണ് ഗവർണർ കർശന നിർദേശം നൽകിയത്. ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങി വന്നാണ് നിർദേശം നൽകിയത്.(Banner Against Governor in Calicut University)
SFIയുടെ ‘ചാൻസലർ ഗോ ബാക്ക്’ബാനറുകളും ബോർഡുകളും മാറ്റാൻ നിർദേശം നൽകി. ‘സംഘി ചാൻസലർ വാപസ് ജാ’ എന്നും എസ്എഫ്ഐ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ഗവര്‍ണര്‍ ആര്‍എസ്എസ് നേതാവാണെന്നും എസ്എഫ്‌ഐ വിമര്‍ശിച്ചു. ‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍ക്കം’, ‘സംഘി ചാന്‍സലര്‍ വാപസ് ജാവോ’ എന്നെഴുതിയ കറുത്ത ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്.
ഗവര്‍ണര്‍ സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസം. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ ക്യാമ്പസുകളിൽ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് സര്‍വകലാശയിലേക്ക് ഗവര്‍ണര്‍ എത്തുന്നത്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ സുരക്ഷ പൊലീസ് ശക്തമാക്കി.
Story Highlights: Banner Against Governor in Calicut University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here