Advertisement

ശബരിമലയിൽ തിരക്കിന് ശമനം; സുഗമ ദർശനം നടത്തി തീർത്ഥാടകർ

December 17, 2023
Google News 1 minute Read

ശബരിമലയിൽ തിരക്കിന് ശമനം. സുഗമ ദർശനം നടത്തി തീർത്ഥാടകർ. ഇന്ന് പരമാവധി ബുക്കിങ് ആണ് രേഖപ്പെടുത്തിയത്. 90000 പേരാണ് വെർച്യുൽ ക്യു വഴി എത്തിയത്. ധനു ഒന്നിന്റെ ഭാഗമായി പ്രത്യേക പൂജകൾ നടക്കുകയാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ദർശനത്തിനായി ശബരിമലയിലെത്തി.

അതേസമയം ശബരിമല സോപാനത്ത് ഇന്ന് മുതൽ ക്യു സംവിധാനം തുടങ്ങി. സോപാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു.

അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. രാവിലെ 6 മണി വരെ 21,000 പേരാണ് പതിനെട്ടാം പടി കയറിയത്. സന്നിധാനത്ത് പുലർച്ചെ മുതൽ മഴ പെയ്തുവെങ്കിലും നിലവിൽ മഴയില്ല. ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് വാർത്തയായിരുന്നു. ഭക്തർക്ക് സന്ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നത്.

Story Highlights: Sabarimala Live Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here