Advertisement

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍

December 18, 2023
Google News 8 minutes Read
Israel finds biggest Hamas tunnel in Gaza

ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്.(Israel finds biggest Hamas tunnel in Gaza)

ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗസ്സയിലെ ഈ തുരങ്കം. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന അത്രയും വലുപ്പമുള്ള തുരങ്കമാണിത്. റെയിലുകള്‍, വൈദ്യുതി, ഡ്രെയിനേജ് എന്നിവ ഉള്‍പ്പെടുന്നതാണ് തുരങ്കം.

Read Also : രോഗികളെ ജീവനോടെ കുഴിച്ചുമൂടി ഇസ്രയേല്‍ സേനയുടെ ക്രൂരത; അടിയന്തര അന്വേഷണത്തിനുത്തരവിട്ട് പലസ്തീന്‍

നാല് കിലോമീറ്ററില്‍ അധികം നീണ്ടുകിടക്കുന്ന തുരങ്കത്തിന്റെ കവാടം ഈറസ് ക്രോസില്‍ നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ്. ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനും ഹമാസിന്റെ ഖാന്‍ യൂനിസ് ബറ്റാലിയന്‍ കമാന്‍ഡറുമായ മുഹമ്മദ് സിന്‍വാറിന്റെ നേതൃത്വത്തിലുള്ള പദ്ധതിയായിരുന്നു ഈ തുരങ്ക സംവിധാനമെന്ന് ഇസ്രായേല്‍ പറഞ്ഞു.

Story Highlights: Israel finds biggest Hamas tunnel in Gaza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here