മുഹമ്മദ് ഷമിക്കും എം ശ്രീശങ്കറിനും അർജുന അവാർഡ്; ചിരാഗ് ഷെട്ടിക്കും സാത്വിക് സായ്രാജിനും മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം

യുവജനകാര്യ കായിക മന്ത്രാലയം 2023ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്ത 26 കായിക താരങ്ങളാണ് അർജുന പുരസ്കാരത്തിന് അർഹരായിത്. ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും, സാത്വിക് സായ്രാജും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരത്തിന് അർഹരായി. ക്രിക്കറ്റർ മൊഹമ്മദ് ഷമിയും, മലയാളി അത്ലറ്റ് എം. ശ്രീശങ്കറും അർജുന അവാർഡ് നേടി.
2023 ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തുകയും മൊഹമ്മദ് ഷമി മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അദ്ദേഹത്തെ അർജുന പുരസ്കാരത്തിന് അർഹനാക്കിയത്. വെറും ഏഴ് കളികളിൽ നിന്ന് 24 വിക്കറ്റുകൾ പിഴുതാണ് ഷമി ലോകകപ്പിൽ താരമായത്. ബിസിസിഐയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് മൊഹമ്മദ് ഷമിയെ അർജുന അവാർഡ് നാമനിർദേശ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2024 ജനുവരി ഒൻപതാം തീയതി രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാര ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങും.
ദേശീയ കായിക പുരസ്കാരങ്ങൾ
മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം
- ചിരാഗ് ഷെട്ടി (ബാഡ്മിന്റൺ)
- റാങ്കിറെഡ്ഡി സാത്വിക് സായ്രാജ് (ബാഡ്മിന്റൺ).
അർജുന പുരസ്കാരം
- ഓജസ് പ്രവീൺ ഡിയോട്ടാലെ (ആർച്ചറി)
- അദിതി ഗോപിചന്ദ് സ്വാമി (ആർച്ചറി)
- എം ശ്രീശങ്കർ (അത്ലറ്റിക്സ്)
- പറുൾ ചൗധരി (അത്ലറ്റിക്സ്)
- മൊഹമ്മദ് ഹുസാമുദീൻ (ബോക്സിങ്)
- ആർ വൈശാലി (ചെസ്)
- മൊഹമ്മദ് ഷമി (ക്രിക്കറ്റ്)
- ദിവ്യകൃതി സിങ് (ഇക്വസ്ട്രിയൻ ഡ്രെസേജ്)
- അനുഷ് അഗർവല്ല (ഇക്വസ്ട്രിയൻ)
- ദിക്ഷ ദഗർ (ഗോൾഫ്)
- പുക്രംബം സുശീല ചാനു (ഹോക്കി)
- കൃഷൻ ബഹദൂർ പതക് (ഹോക്കി)
- പവൻ കുമാർ (കബഡി)
- റിതു നേഗി (കബഡി)
- നസ്രീൻ (ഖോ-ഖോ)
- എംഎസ് പിങ്കി (ലോൺ ബോൾസ്)
- ഐശ്വരി പ്രതാപ് സിങ് (ഷൂട്ടിങ്)
- ഹരീന്ദർ പാൽ സിങ്(സ്ക്വാഷ്)
- ഈഷ സിങ് (ഷൂട്ടിങ്)
- അയ്ഹിക മുഖർജി (ടേബിൾ ടെന്നീസ്)
- സുനിൽ കുമാർ (റെസ്ലിങ്)
- എംഎസ് അന്റിം (റെസ്ലിങ്)
- നവോറം റോഷിബിന ദേവി (വുഷു)
- ശീതൽ ദേവി (പാര ആർച്ചറി
- ഇക്കുരി അജയ് കുമാർ റെഡ്ഡി (ബ്ലൈൻഡ് ക്രിക്കറ്റ്)
- പ്രചി യാദവ് (പാര കനോയിങ്)
ദ്രോണാചാര്യ പുരസ്കാരം (മികച്ച പരിശീലകർക്ക് നൽകുന്നത്)
- ലളിത് കുമാർ (റെസ്ലിങ്)
- ആർ ബി രമേശ് (ചെസ്)
- മഹാവീർ പ്രസാദ് സൈനി (പാര അത്ലറ്റിക്സ്)
- ശിവേന്ദ്ര സിങ് (ഹോക്കി)
- ഗണേഷ് പ്രഭാകർ (മല്ലക്കാമ്പ്).
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here