Advertisement

മുടങ്ങിയ വിധവാ പെൻഷൻ ആവശ്യപ്പെട്ട് അടിമാലിയിലെ മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

December 21, 2023
Google News 1 minute Read
adimali mariyakkutti appeal high court

വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 5 മാസമായി മുടങ്ങിയ വിധവ പെൻഷൻ ലഭിക്കാൻ നടപടി ആവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ അടിമാലി പഞ്ചായത്തും സർക്കാരും കോടതി നിർദേശ പ്രകാരം ഇന്ന് മറുപടി നൽകിയേക്കും. പെൻഷൻ മുടങ്ങിയതിനാൽ മരുന്ന് വാങ്ങാൻ അടക്കം തടസ്സമുണ്ടെന്നും പുതുവർഷത്തിന് മുൻപ് പെൻഷൻ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Story Highlights: adimali mariyakkutti appeal high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here