Advertisement

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ പരിശോധന അട്ടിമറിക്കാനും ശ്രമം; സിപിഐഎം നേതാവിനെ പുറത്താക്കി

December 24, 2023
Google News 1 minute Read
CPIM leader will be expelled

തിരുവല്ലയിലെ പ്രാദേശിക നേതാവിനെ സിപിഐഎം പുറത്താക്കും. സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുക. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് നടപടി.

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ്. 2018 ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകി.

ഇതിനിടെ വീട്ടമ്മയുടെ നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ചെന്ന ആരോപണവും ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഗുരുതരമായ നിരവധി പരാതികൾ നേതൃത്വത്തിന് ലഭിച്ചതിനെ തുടർന്നാണ് നടപടി. സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റാണ് സജിമോൻ.

Story Highlights: CPIM leader will be expelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here