Advertisement

സമവായ നീക്കം നടന്നില്ല; രാജ്യസഭാ അധ്യക്ഷന്റെ ക്ഷണം നിരസിച്ച് മല്ലികാർജുൻ ഖാർഗെ

December 25, 2023
Google News 2 minutes Read
Mallikarjun Kharge declined Rajya Sabha Speaker's invitation

കൂടിക്കാഴ്ചയ്ക്കുള്ള ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ക്ഷണം വീണ്ടും നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിക്ക് പുറത്തായതുകൊണ്ട് കൂടിക്കാഴ്ചയ്‌ക്കെത്താൻ കഴിയില്ലെന്നാണ് ഖാർഗെ അറിയിച്ചത്. സഭയുടെ സംരക്ഷകനാണ് ചെയർമാൻ. പാർലമെന്ററി അവകാശങ്ങൾ സംരക്ഷിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ ബില്ലുകൾ പാസാക്കിയത് ഏറെ വേദനിപ്പിച്ചെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്പീക്കർ സഭയുടെ സംരക്ഷകനാണ്. സഭയുടെ അന്തസ്സ് നിലനിർത്തുന്നതിനും പാർലമെന്ററി പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിലും സ്പീക്കർ മുൻഗണന കൊടുക്കണമെന്ന് ഖാർഗെ കത്തിൽ പറഞ്ഞു.

സഭ തടസ്സപ്പെടുത്തിയത് ആസൂത്രിതവും തന്ത്രപരവുമാണെന്നായിരുന്നു പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയുള്ള ഉപരാഷ്ട്രപതിയുടെ വിമർശനം. ഈ സഭാ കാലയളവിൽ സഭ തടസപ്പെടുത്തിയതിൽ മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ ആസൂത്രിത പങ്ക് ചൂണ്ടിക്കാട്ടി അപമാനിക്കാൻ താനില്ലെന്നും ചർച്ചയ്ക്ക് തയ്യാറാണെന്നും ധൻഖർ പറഞ്ഞു. തുടർന്നാണ് ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താമെന്ന് കാട്ടി ധൻകർ ഖാർഗെയെ ക്ഷണിച്ചത്.

Read Also : ലോക്സഭാ തെരഞ്ഞെടുപ്പ്: മാനിഫെസ്റ്റോ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

ഖാർഗെയുടെ നിലപാടിന് വിരുദ്ധമായി മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിയും സഭാ നടുത്തളത്തിൽ പ്രവേശിച്ചും സഭയിൽ നടത്തിയ ബോധപൂർവമായ ക്രമക്കേടാണ് പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിന് കാരണമെന്ന് ജ​ഗ്ദീപ് ധൻകർ പറഞ്ഞിരുന്നു. സർക്കാരിന്റെ സ്വേച്ഛാധിപത്യവും ധിക്കാരപരവുമായ മനോഭാവത്തെ ന്യായീകരിക്കുകയാണ് നിർഭാ​ഗ്യവശാൽ ഉപരാഷ്ട്രപതി ചെയ്യുന്നതെന്നായിരുന്നു ഖാർ​ഗെയുടെ പ്രതികരണം. 146 പ്രതിപക്ഷ അം​​ഗങ്ങളെയാണ് സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

Story Highlights: Mallikarjun Kharge declined Rajya Sabha Speaker’s invitation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here