Advertisement

സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് ഗണേഷ് കുമാർ

December 29, 2023
Google News 2 minutes Read
ganesh kumar ksrtc issues

കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. (ganesh kumar ksrtc issues)

ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കെഎസ്ആർടിസിയെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ സാമ്പത്തിക ചോർച്ച അടയ്ക്കും. കെഎസ്ആർടിസിയെ കമ്പ്യൂട്ടർവത്കരിക്കും. സിനിമ വകുപ്പ് കിട്ടിയാൽ സന്തോഷം. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി കത്ത് കൊടുത്തിട്ടില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.

Read Also: കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും

എന്തിനെയും എതിർക്കുക പ്രതിപക്ഷത്തിന്റെ ജോലിയെന്ന് ചിലർ ധരിച്ചു വച്ചിരിക്കുന്നു. പ്രതിപക്ഷം ഉയർത്തുന്ന പല കാര്യങ്ങളും ആരോപണങ്ങൾ മാത്രവായി അവസാനിക്കുന്നു. കഴമ്പുള്ള കാര്യങ്ങളൊന്നും പ്രതിപക്ഷത്തിൽ നിന്നുണ്ടാകുന്നില്ല. സഹകരിക്കേണ്ടിടത്ത് പ്രതിപക്ഷം സഹകരിക്കണം. ഇപ്പോഴത്തെ സമരങ്ങൾ എന്തിനെന്ന് മനസ്സിലാകുന്നില്ല. നവകേരള സമരങ്ങൾ എന്തിനെന്ന് വ്യക്തമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സർക്കാരുമായുള്ള രൂക്ഷമായ പോര് തുടരുന്നതിനിടെയാണ് ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയിൽ എത്തുന്നത്. ഗണേഷിന് ഗതാഗതവകുപ്പുംകടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നൽകുമെന്നുമാണ് വിവരം.

എൽഡിഎഫിലെ ഘടക കക്ഷികൾക്കെല്ലാം മന്ത്രിസഭയിൽ പ്രാതിനിധ്യമെന്ന ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരമാണ് മന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയ ആൻറണി രാജുവും അഹമ്മദ് ദേവർകോവിലും രാജി വെച്ചത്. പകരം കേരള കോൺഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറും കോൺഗ്രസ് എസിൻറെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം ടേമിൽ ഇന്ന് മന്ത്രി പദത്തിലേക്ക് എത്തും. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക പന്തലിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

Story Highlights: ganesh kumar ksrtc issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here