കൊച്ചി വെളി ഗ്രൗണ്ടിൽ പപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കി ആർഡിഒ; ഗവർണറും തൊപ്പിയുമെന്ന നാടകത്തിനും വിലക്ക്

പുതുവർഷത്തിൽ വെളി ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ് ആർഡിഒയുടെ ഉത്തരവ്. പാപ്പാഞ്ഞിയെ കത്തിക്കാൻ പരേഡ് ഗ്രൗണ്ടിൽ മാത്രമാണ് അനുമതി. എന്നാൽ ഉത്തരവ് അനുസരിക്കില്ല എന്ന നിലപാടിലാണ് സംഘാടകർ. ( rdo bans setting pappanji on fire at veli ground )
ഗവർണറും തൊപ്പിയും എന്ന പേരിൽ കാർണിവൽ അവതരിപ്പിക്കാനിരുന്ന നാടകം തടഞ്ഞ് ആർഡിഒ ഉത്തരവിട്ടത് വിവാദമായതിന് പിന്നാലെയാണ് പാപ്പാഞ്ഞി കത്തിക്കുന്നതിലുള്ള വിലക്ക്. നാടകം തടഞ്ഞതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ആർഡിഒ ഓഫിസിലേക്ക് മാർച്ച് നടത്തി. ജർമൻ നാടകത്തിന്റെ മലയാള സാക്ഷാത്കാരമാണ് നാടകമെന്നാണഅ സംഘാടകർ പറയുന്നത്. ഭരണത്തിലുള്ള ആരെയും ഇതിൽ അവഹേളിക്കില്ലെന്ന് സംഘാടകർ പറയുന്നു.
വെളി ഗ്രൗണ്ടിൽ നിന്ന് പപ്പാഞ്ഞിയെ മാറ്റില്ലെന്നും, അവിടെ തന്നെ കത്തിക്കുമെന്ന നിലപാടിലാണ് സംഘാടകർ.
Story Highlights: rdo bans setting pappanji on fire at veli ground
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here