‘രാമനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ് ഇനിയുള്ളത്’; ബിജെപിയെ പരിഹസിച്ച് ശിവസേന

രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയവൽക്കരിക്കുന്ന ബിജെപിക്കെതിരെ ശിവസേന(ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് എം.പി. രാമന്റെ പേരിൽ ബിജെപി ഒരുപാട് രാഷ്ട്രീയം കളിക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിൽ രാമനെ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര ഉദ്ഘാടനത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നു. അയോധ്യയിലോ മറ്റെവിടെയെങ്കിലുമോ പാർട്ടി സ്ഥാനാർത്ഥിയായി ശ്രീരാമനെ പ്രഖ്യാപിക്കുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 22 ന് നിശ്ചയിച്ചിരിക്കുന്ന രാമക്ഷേത്രം ഉദ്ഘാടനം ഒരു ‘ബിജെപി പരിപാടി’ ആണെന്നും ദേശീയ പരിപാടിയല്ലെന്നും നേരത്തെ റാവുത്ത് പറഞ്ഞിരുന്നു. രാമനെ തട്ടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: ‘Lord Ram BJP’s election candidate’: Sena’s swipe on Ayodhya Mandir inauguration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here