Advertisement

കണ്ണൂരിൽ ഗവർണറുടെ കോലം കത്തിച്ച സംഭവം; SFI സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 4 പേർക്കെതിരെ കേസ്‌

January 1, 2024
Google News 4 minutes Read
SFI-Governor

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേ‍ർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള ​ഗവർണറുടെ കോലമാണ് കത്തിച്ചത്.(Case Against SFI workers for burn effigy of the Governor Arif Mohammad Khan in payyambalam beach)

ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കലാപ ശ്രമം ഉൾപ്പെടെയുള്ള നാലു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ അനുശ്രീ, ജില്ലാ പ്രസിഡന്റ് പിഎസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം പ്രതിഷേധത്തിനെതിരെ കേസെടുത്തത് സ്വഭാവിക നടപടിയാണെന്നാണ് എസ്എഫ്‌ഐ വിശദീകരണം. എസ്എഫ്‌ഐക്കാർക്ക് മർദിക്കണമെങ്കിൽ തന്നെ മർദിക്കട്ടെയെന്ന് ഗവർണർ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു.

Story Highlights: Case Against SFI workers for burn effigy of the Governor Arif Mohammad Khan in payyambalam beach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here