Advertisement

രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ; തീരാതെ സംഘർഷം

January 1, 2024
Google News 0 minutes Read
Congress protest at Palarivattom police station; Unending conflict

മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തതിനെതിരെ രാത്രി വൈകിയും പാലാരിവട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ. നവകേരള സദസ്സിൽ പങ്കെടുക്കുന്നതിന് എത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിടാത്തതിനെതിരെയാണ് കോൺഗ്രസ് പ്രതിഷേധം. പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിന് പുറമേ പ്രവർത്തകർ റോഡ് ഉപരോധിക്കുന്നുമുണ്ട്. റോഡിലെ ബസ് തടഞ്ഞിട്ടതോടെ റോഡിലും സംഘർഷമുണ്ടായി.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം തുടരുകയാണ്. അൻവർ സാദത്ത് എംഎൽഎ, ഉമ തോമസ് എംഎൽഎ, ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഇതിനിടെ ഹൈബി ഈഡൻ എംപിയെ വലിച്ചിഴയ്ക്കാൻ ശ്രമിച്ചതോടെയാണ് പ്രകോപനം ഉണ്ടാവുകയും സംഘർഷം ഉടലെടുക്കുകയും ചെയ്തത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രവർത്തകരെ ഇറക്കി വിട്ടില്ലെങ്കിൽ നാളെ കോൺഗ്രസ്‌ ജനപ്രതിനിധികൾ റോഡിൽ ഇറങ്ങി കരിങ്കൊടി കാണിക്കുമെന്ന് ഹൈബി മുന്നറിയിപ്പ് നൽകി. 353 വകുപ്പ് പ്രകാരമാണ് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കോൺഗ്രസ്‌ പ്രവർത്തകർ പാലാരിവട്ടം റോഡ് ഉപരോധിക്കുകയാണ്. എം.എൽ.എയും എം.പിയും അടക്കമുള്ള നേതാക്കൾ സ്റ്റേഷനിലെത്തിയിട്ടും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ എത്തി രം​ഗം ശാന്തമാക്കാൻ ശ്രമിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി.

ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി എത്തിയ ശേഷം അറസ്റ്റിലായവരെ ജാമ്യത്തിൽ വിടുമെന്നാണ് പൊലീസ് അറിയിച്ചിരുന്നതെന്നും എന്നാൽ കച്ചീട്ട് ഒപ്പിട്ടുവാങ്ങിയശേഷം ജാമ്യത്തിൽ വിടില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ഇത് ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് ആരോപിച്ചാണ് രാത്രി വൈകിയും പൊലീസ് സ്റ്റേഷൻ വളഞ്ഞ് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here