Advertisement

മൂന്ന് വർഷം മുൻപ് ശരീരം തളർന്ന അഫ്‌സലിന് ഭിന്നശേഷി സൗഹൃദ സ്‌കൂട്ടർ സമ്മാനിച്ച് ഫാദർ ഡേവിസ് ചിറമേൽ; 24 Connect Impact

January 1, 2024
Google News 2 minutes Read
differently abled afsal gets three wheeled scooter 24 connect impact

മൂന്ന് വർഷം മുൻപ് ജീവിതത്തിലേക്ക് കടന്നുവന്ന രോഗം ശരീരത്തെ തളർത്തിയ പാലക്കാട് കളളിക്കാട് സ്വദേശി അഫ്‌സൽ റഹ്മാന് പുതുവത്സര സമ്മാനമായി ഭിന്നശേഷി സൗഹൃദ സ്‌കൂട്ടർ. ട്വന്റിഫോർ വാർത്തയെതുടർന്ന് ഫാദർ ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റാണ് സ്‌കൂട്ടർ സമ്മാനിച്ചത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത അഫ്‌സൽ റഹ്മാന് ആരുടേയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ ഒരു മുച്ചക്ര സകൂട്ടർ വേണമെന്നായിരുന്നു ആവശ്യം. ( differently abled afsal gets three wheeled scooter 24 connect impact )

മൂന്ന് വർഷം മുൻപ് ശരീരം തളർന്നതോടെയാണ് അഫ്‌സൽ റഹ്മാന് ഒരു സ്ഥിരം ജോലിക്ക് പോകാനാകാതെ വന്നത്.ജോലി ചെയ്ത് അന്നന്നത്തെ വരുമാനം കൊണ്ട് നന്നായി കുടുംബം പോറ്റിയിരുന്നാൾ പെട്ടെന്നൊരുനാൾ മറ്റുളളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയിലേക്കെത്തി. സ്വന്തമായി ഒരു വരുമാനം കണ്ടെത്താൻ ഒരു മുച്ചക്ര സ്‌കൂട്ടർ എന്നതായിരുന്നു ട്വന്റിഫോർ കണക്ടിനെ ബന്ധപ്പെടുമ്പോഴുളള അഫ്‌സൽ റഹ്മാന്റെ ആവശ്യം. വാർത്ത ശ്രദ്ധയിൽപ്പെട്ട ഫാദർ ഡേവിസ് ചിറമേലാണ് അഫ്‌സലിന് സ്‌കൂട്ടർ നൽകാനുളള സന്നദ്ധത ട്വന്റിഫോറിനെ അറിയിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഫാദർ ഡേവിഡ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽവെച്ച് സ്‌കൂട്ടർ അഫ്‌സലിന് കൈമാറി.

ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകിയിരുന്നെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ അതിൽ നിന്നും അഫ്‌സൽ റഹ്മാൻ പുറത്താണ്. സ്‌കൂട്ടർ ലഭിച്ച ആശ്വാസത്തിൽ ഇനി ഒരു സ്ഥിരവരുമാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അഫ്‌സൽ റഹ്മാൻ.

Story Highlights: differently abled afsal gets three wheeled scooter 24 connect impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here