ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: അശ്വിന് പകരം ജഡേജയെ ഉൾപ്പെടുത്തമെന്ന് ഇർഫാൻ പത്താൻ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായക രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ബുധനാഴ്ച കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക.
രവീന്ദ്ര ജഡേജ ഫിറ്റാണെങ്കിൽ ടീമിൽ ഉൾപ്പെടുത്തണം. അശ്വിൻ നന്നായി പന്തെറിഞ്ഞു. ആ പിച്ചിൽ പ്രതീക്ഷിച്ച പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയത്. എന്നാൽ സെഞ്ചൂറിയനിൽ ഏഴാം നമ്പറിൽ ജഡേജയുടെ അഭാവം തിരിച്ചടിയായി. ഇതേ ബൗളിംഗ് ആക്രമണം തുടരാനാണ് തീരുമാനമെങ്കിൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. എന്തെങ്കിലും മാറ്റം വരുത്താൻ ചിന്തിക്കുകയാണെങ്കിൽ പ്രസിദ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറിനെ ടീമിൽ ഉൾപ്പെടുത്താമെന്നും ഇർഫാൻ പത്താൻ പറഞ്ഞു.
ആദ്യ ടെസ്റ്റിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് നായകൻ നായകൻ രോഹിത് ശർമ സൂചിപ്പിച്ചിരുന്നു. ഇന്നിംഗ്സിനും 32 റൺസിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ആതിഥേയരുടെ തീതുപ്പുന്ന ബൗളിങ്ങിനു മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുന്നതാണ് രണ്ട് ഇന്നിംഗ്സിലും കണ്ടത്.
Story Highlights: Irfan Pathan Suggests Changes For 2nd Test vs South Africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here