Advertisement

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

January 4, 2024
Google News 1 minute Read

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. വാണ്ണാമട സ്വദേശി നന്ദകുമാർ (26) നാണ് വെട്ടേറ്റത്. ബൈക്കിൽ എത്തിയ നാലംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ​പ്രവർത്തകരാണെന്നാണ് വിവരം.

ഇന്ന് ഉച്ചക്ക് 12 മണിയോടെ ഗോപാലപുരം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് സം​ഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്‌ക്കും കൈയ്‌ക്കുമാണ് വെട്ടേറ്റത്. ​ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Story Highlights: Palakkad RSS worker hacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here