കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; നടപടി എം വിജിന്‍ എംഎല്‍എയുടെ പരാതിയില്‍

കണ്ണൂര്‍ ടൗണ്‍ എസ്‌ഐ പി പി ഷമീലിനെതിരെ അന്വേഷണത്തിന് ഉത്തരവ്. എം വിജിന്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കണ്ണൂര്‍ എസിപിക്കാണ് അന്വേഷണ ചുമതല. ടൗണ്‍ എസ്‌ഐക്കെതിരെ പാര്‍ട്ടിയും നിലപാട് കടുപ്പിച്ച് എം വിജിന് പിന്തുണ നല്‍കിയിരിക്കുകയാണ്.
കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലും പഴയങ്ങാടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിലും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമാണ് സിപിഐഎം ഉന്നയിക്കുന്നത്. കണ്ണൂരില്‍ കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ സംഘടിപ്പിച്ച കളക്ടറേറ്റ് മാര്‍ച്ചിനിടെ ബോധപൂര്‍വം പ്രകോപനം ഉണ്ടാക്കിയത് പൊലീസെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു.
പൊലീസിനെതിരെ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷമടക്കം അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടും പാര്‍ട്ടിയും സര്‍ക്കാരും പൊലീസിനെ ന്യായീകരിക്കുന്നത് തുടരുകയായിരുന്നു. എന്നാല്‍ എം വിജിന്‍ എംഎല്‍എയുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയത്തോടെ പൊലീസിനുള്ള പിന്തുണ സര്‍ക്കാര്‍ കൈവിട്ടു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്ന് തന്നെയാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
പഴയങ്ങാടിയിലെ കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വ്യാപകമായി വീടു കയറി പിടികൂടിയതും, എം വിജിന്‍ എംഎല്‍എക്ക് സമരവേദിയില്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐയോട് പോരടിക്കേണ്ടി വന്നതുമാണ് ഒടുവിലത്തെ പൊലീസ് പ്രകോപനം. എം വിജിന്‍ എംഎല്‍എയെ പ്രകോപനമില്ലാതെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ അപമാനിച്ചുവെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. ഗുരുതര വീഴ്ച മറയ്ക്കാന്‍ പോലീസ് പ്രകോപനമുണ്ടാക്കിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി.
Story Highlights: M Vijin MLA complaint against Kannur town SI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here