റാഷിദ് ഖാൻ പൂർണ ഫിറ്റല്ല; ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ കളിക്കില്ല

ഇന്ത്യക്കെതിരായ ടി-20 പരമ്പരയിൽ റാഷിദ് ഖാൻ കളിക്കില്ല. 25 വയസുകാരനായ താരം സർജറിക്ക് ശേഷം വിശ്രമത്തിലാണ്. ഇതുവരെ പൂർണ ഫിറ്റായിട്ടില്ലെങ്കിലും താരം ടീമിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. പക്ഷേ, റാഷിദ് പരമ്പരയിൽ കളിക്കില്ലെന്ന് അഫ്ഗാൻ ടീം ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ അറിയിച്ചു. നാളെ മൊഹാലിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
റാഷിദ് ടീമിലില്ലാത്തത് അഫ്ഗാനിസ്താന് വലിയ തിരിച്ചടിയാണെങ്കിലും മുജീബ് റഹ്മാൻ, മുഹമ്മദ് നബി, നൂർ അഹ്മദ്, ഖ്വൈസ് അഹ്മദ് എന്നീ സ്പിന്നർമാർ ടീമിലുണ്ട്. ഇവരിൽ ഖ്വൈസ് ഒഴികെ മറ്റുള്ളവർ ഇന്ത്യയിൽ ഐപിഎൽ കളിച്ച് പരിചയമുള്ളവരുമാണ്.
ടി-20 ലോകകപ്പിനു മുൻപ് ഇന്ത്യയുടെ അവസാന പരമ്പരയാണ് ഇത്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ടീമിലേക്ക് തിരികെയെത്തി. മലയാളി താരം സഞ്ജു സാംസണും ടീമിൽ കളിക്കും.
Story Highlights: rashid khan miss india t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here