മണിപ്പൂരിൽ വിറക് ശേഖരിക്കുന്നതിനിടെ കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ
മണിപ്പൂരിൽ വിറക് ശേഖരിക്കുന്നതിനിടെ വനത്തിൽ നിന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയായ ഹയോതക് ഫൈലൻ പ്രദേശത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് നാല് പേരെ കാണാതായത്. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.
ബിഷ്ണുപൂർ ജില്ലയിലെ തെരാഖോങ് അകാസോയ് പ്രദേശത്തെ താമസക്കാരായ തൗദം ഇബോംച (53), മകൻ തൗദം ആനന്ദ് (27), ഒയിനം റോമെൻ (45) എന്നിവരുടെ മൃതദേഹങ്ങളാണ് ഹയോതക് ഫൈലിനു സമീപം കണ്ടെത്തിയത്. കുക്കി വിഭാഗമാണ് മൂന്നുപേരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് സംശയം.
നേരത്തെ, കുക്കി സംഘടനകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച ബിഷ്ണുപൂർ ജില്ലയിൽ വീണ്ടും വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകളുണ്ട്. ബിഷ്ണുപൂരിലെ കുമ്പിക്കും തൗബാലിലെ വാങ്കൂവിനുമിടയിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Story Highlights: 3 Of 4 Missing Farmers Found Dead in Manipur’s Churachandpur District
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here