പള്ളിയിൽ യുവാക്കളുമായി വാക്കേറ്റം; തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസ്

തമിഴ്നാട് ബിജെപി പ്രസിഡൻറ് കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പൊലീസ്. കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അണ്ണാമലൈക്കെതിരെ കേസെടുത്തത്. ധർമപുരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലാണ് ബിജെപി അധ്യക്ഷൻ യുവാക്കളുമായി വാക്കുതർക്കമുണ്ടായത്.
എൻ മൺ എൻ മക്കൾ റാലിക്കിടെ അണ്ണാമലൈ പള്ളി സന്ദർശിക്കാനെത്തിയതായിരുന്നു. ഇതിനിടെ യുവാക്കൾ അണ്ണാമലൈയെ തടയുകയും വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ തടഞ്ഞത്. വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ യിൽ പ്രചരിക്കുന്നുണ്ട്.
പൊലീസ് സ്ഥലത്തെത്തി പ്രകോപിതരായ യുവാക്കളെ നീക്കം ചെയ്യുകയും സംസ്ഥാന ബിജെപി അധ്യക്ഷന് പള്ളിയിൽ പ്രവേശിക്കാനും സൗകര്യമൊരുക്കിയിരുന്നു. മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം അടക്കം വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Story Highlights: Police registered a case against BJP President K. Annamalai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here