രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; ‘അടൽ സേതു’ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ‘അടൽ സേതു’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. 22 കിലോമീറ്റർ നീളത്തിലുള്ള ആറുവരി പാതയുടെ നിർമ്മാണ ചെലവ് 17,840 കോടി രൂപയാണ്.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗവർണർ രമേഷ് ബൈസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ട് മണിക്കൂർ യാത്രയെ വെറും 15-20 മിനിറ്റിനുള്ളിൽ ചുരുക്കാൻ കഴിയും. സമുദ്രനിരപ്പിൽ നിന്ന് 15 മീറ്റർ ഉയരത്തിലാണ് പാലമുള്ളത്.
രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ് അടൽ സേതു പാലം. ലോകത്തെ ഏറ്റവും നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12-ാം സ്ഥാനത്താണ് അടൽ സേതു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലവും ഇതാണ്. അടൽ സേതുവിന് കീഴിലൂടെ കപ്പലുകൾക്ക് പോകാനും സാധിക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ പോകാനാകും. ബൈക്കിനും ഓട്ടോറിക്ഷയ്‌ക്കും പാലത്തിലേക്ക് പ്രവേശനമില്ല.
Story Highlights: Atal Setu India’s longest sea bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here