എംടി പറഞ്ഞതിൽ പുതുമയില്ല, വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനം മാത്രമാണിത്; സിപിഐഎം
മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി നടത്തിയ വിമർശനത്തിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഐഎം. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനത്തിൽ ഇതേ കാര്യം മുൻപും എംടി പരാമർശിച്ചിട്ടുണ്ടെന്നും വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്നും സിപിഐഎം വിലയിരുത്തി.
എംടി നേരത്തേയും ഇക്കാര്യം എഴുതിയിട്ടുണ്ടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. 20 വർഷം മുമ്പുള്ള ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് എംടി വായിച്ചതെന്നും അതുകൊണ്ടു തന്നെ വിവാദത്തിൽ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സിപിഐഎം നിലപാടെടുത്തു.
രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനമാണ് എംടിയുടെ വാക്കുകൾ ഉണ്ടാക്കിയത്. വിമർശന സ്വഭാവത്തിലേക്ക് പരാമർശം കടക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനമായാണ് പ്രതിപക്ഷം പരാമർശത്തെ കണ്ടത്. എംടിയുടേത് കേന്ദ്രത്തിനെതിരായ വിമർശനമെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. എന്നാൽ വിഷയം ചർച്ച ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റൊരു തലത്തിലേക്കാണ് എത്തിയിരിക്കുന്നത്.
Story Highlights: CPIM on MTS Contorversial Statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here