മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡ് ജനുവരി അവസാനം വരെ പുറത്ത്
കാലിന് പരിക്കേറ്റ എർലിംഗ് ഹാലൻഡ് ജനുവരി അവസാനം വരെ ടീമിനൊപ്പം ഉണ്ടാകില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള. സ്‌ട്രൈക്കറുടെ പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നും പരിശീലനം പുനരാരംഭിക്കാൻ ഉടൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ ആദ്യം കാലിന് പരിക്കേറ്റ ഹാലൻഡിന് സിറ്റിയുടെ അവസാന എട്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിലും നോർവീജിയൻ താരം ഉണ്ടാകില്ലെന്ന് പെപ് സ്ഥിരീകരിച്ചു. കുറഞ്ഞത് മൂന്ന് മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കുമെന്നാണ് സൂചന. 22 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളുമായി ഈ സീസണിൽ സിറ്റിയുടെ ടോപ് സ്കോററാണ് ഹാലൻഡ്.
അബുദാബിയിലേക്ക് പോകുന്ന മാഞ്ചസ്റ്റർ സിറ്റി ടീമിനൊപ്പം ഹാലൻഡ് ചേരും. അവിടെ വെച്ച് താരം ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് സിറ്റി പ്രതീക്ഷിക്കുന്നത്. ‘ഈ മാസം അവസാനത്തോടെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തെ പരിക്ക് പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതലായിരുന്നു. പരിക്ക് വലുതല്ലെങ്കിലും സമയമാണ് ഇവിടെ പ്രശ്നം’-പെപ് ഗാർഡിയോള പറഞ്ഞു.
Story Highlights: Erling Haaland out until end of January
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here