‘മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമൻ’;ഞാൻ വെറും സാരഥി മാത്രം; എൽ കെ അദ്വാനി

രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിൽ പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ എൽ കെ അദ്വാനി. ക്ഷേത്ര പ്രതിഷ്ഠ നരേന്ദ്ര മോദി നടത്തുന്നതിനെ പൂർണമായും പിന്തുണക്കുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ ശ്രീരാമൻ തെരഞ്ഞെടുത്ത വ്യക്തിയാണ് മോദിയെന്നും അദ്വാനി കൂട്ടിച്ചേർത്തു. മോദി എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.(LK Advani Praises Modi for Ayodhya Ram Temple)
അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയയാളാണ് മുൻ ബി ജെ പി അധ്യക്ഷൻ. രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ താൻ സാരഥി മാത്രമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു.തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക സംഭവമാണ് രഥയാത്ര. തനിക്ക് ഇന്ത്യയെയും തന്നെയും കണ്ടെത്താനുള്ള അവസരമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ പ്രതിഷ്ഠക്ക് മുന്നോടിയായി പ്രധാനമന്ത്രി 11 ദിവസത്തെ വ്രതാനുഷ്ഠാനം തുടങ്ങിയിട്ടുണ്ട്. ശബ്ദ സന്ദേശത്തിലൂടെയാണ് വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി താന്‍ വ്രതാനുഷ്ഠാനങ്ങളിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നതിനെതികരെ വിമര്‍ശനം ശക്തമാകുമ്പോള്‍ ജനങ്ങളുടെ പ്രതിനിധിയായാണ് ആ കര്‍മ്മം നിര്‍വഹിക്കുന്നതെന്ന പ്രതിരോധവും മോദി തീര്‍ക്കുന്നുണ്ട്.
Story Highlights: LK Advani Praises Modi for Ayodhya Ram Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here