‘ബാബറി മസ്ജിത്തിന്റെ വിധി കര്‍ണാടകയിലെ ഭട്ട്കല്‍ മസ്ജിത്തിനും ഉണ്ടാവും, ഇത് ഗ്യാരണ്ടി’; വിവാദ പരാമര്‍ശവുമായി ബിജെപി എം പി

കര്‍ണാടകയിലെ ഭട്ട്കല്‍ മുസ്ലീം പള്ളിയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എം പി ആനന്ദ്കുമാര്‍ ഹെഗ്‌ഡെ. ബാബറി മസ്ജിദിന്റെ അതേ വിധി ഭട്കല്‍ പള്ളിയ്ക്കുമുണ്ടാകുമെന്നായിരുന്നു ബിജെപി എംപിയുടെ പരാമര്‍ശം. ഇത് ഗ്യാരണ്ടിയാണെന്നും ഇത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്നും അത് ഹിന്ദു സമൂഹം ഒന്നായെടുത്ത തീരുമാനമാണെന്നും ആനന്ദ്കുമാര്‍ പറഞ്ഞു. (Like Babri Masjid destruction of Bhatkal mosque guaranteed says BJP MP)
കോണ്‍ഗ്രസ് പാര്‍ട്ടി നൂറ്റാണ്ടുകളായി ഹിന്ദുക്കളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അവര്‍ ഹിന്ദു വിരുദ്ധരും സനാതനധര്‍മത്തിനെതിരുമാണെന്ന് ആനന്ദ്കുമാര്‍ പറയുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാളും തന്നെ തങ്ങളുടെ യഥാര്‍ത്ഥ എതിരാളിയാണെന്ന് ആനന്ദ്കുമാര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ടുകിട്ടാന്‍ ശ്രമിക്കുന്നവര്‍ എതിരാളികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞതിനോടും രൂക്ഷമായ ഭാഷയിലാണ് ആനന്ദ്കുമാര്‍ പ്രതികരിച്ചിരിക്കുന്നത്. സിദ്ധരാമയ്യ വന്നാലും ഇല്ലെങ്കിലും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അയോധ്യയില്‍ നടന്നോളുമെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദ്കുമാറിന്റെ വാക്കുകളൊന്നും തന്നെ ബാധിക്കുന്നില്ലെന്നും അതൊക്കെ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്നുമാണ് തനിക്കെതിരായ പരാമര്‍ശങ്ങളോട് സിദ്ധരാമയ്യ പ്രതികരിച്ചത്.
Story Highlights: Like Babri Masjid destruction of Bhatkal mosque guaranteed says BJP MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here